03 August, 2020 03:28:34 AM


കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കും മകള്‍ക്കും കോവിഡ്



ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധന ഫലം പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ യെദ്യൂരപ്പ തന്നെയാണ് അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയതായും തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പോകണമെന്നും യെദ്യൂരപ്പ നിർദേശിച്ചു.


യെദ്യൂര​പ്പ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെയാണ് മ​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇ​വ​രെ​യും മ​ണി​പാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ളവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K