29 July, 2020 10:52:33 AM
രാസവളം കയറ്റുമതി: അശോക് ഗെഹ്ലോട്ടിന്റെ സഹോദരനെ ഇഡി ചോദ്യം ചെയ്യും 
ദില്ലി: രാസവളം കയറ്റുമതി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സഹോദരനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് നിര്‍ദേശം. 24 മണിക്കൂറിനുള്ളില്‍ ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് അഗ്രാസെയ്ന് ഗെഹ്ലോട്ടിനോട് ഇഡി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 130 കോടി രൂപ വിലമതിക്കുന്ന 35,000 മെട്രിക് ടണ്‍ രാസവളം അഗ്രസെയ്ന് വിദേശത്തേക്ക് കയറ്റി അയച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജസ്ഥാന്, പശ്ചിമബംഗാള്‍, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തിയതായി ഇഡി അറിയിച്ചു. എന്നാല്‍ ഇഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രിയ പകപോക്കലാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു.