28 July, 2020 12:04:28 PM
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷണ സംഘത്തിന് കോവിഡ്

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസമാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. ഫലം പോസിറ്റിവായതിനെ തുടർന്ന് ഇവരോട് നിരീക്ഷണത്തിൽ പോകാനും നിർദേശിച്ചു.
സിബിഐ കസ്റ്റഡിയിലുള്ള പോലീസുകാരായ മുത്തുരാജ്, മുരുകൻ എന്നീ പ്രതികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ആദ്യം തൂത്തുക്കുടി കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.