27 July, 2020 11:34:52 AM
വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്? ചൈനീസ് ബന്ധമുള്ള ആപ്പുകൾ നിരോധിക്കുന്നു
ദില്ലി: ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകള്‍ കൂടി വിലക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ചൈനീസ് ബന്ധമുള്ള മൊബൈല്‍ ഗെയിമിംഗ് ആപ്പുകളായ പബ്ജി ഉൾപ്പെടെയുള്ളവ നിരോധിക്കാനാണ് നീക്കം. പുതിയതായി നിരോധിക്കേണ്ട 275 ആപ്ലിക്കേഷനുകളുടെ പട്ടിക കേന്ദ്രം തയാറാക്കിയിട്ടുണ്ട്. അലി എക്സ്പ്രസ്, ലുഡോ വേൾഡ് തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചൈനീസ് നിക്ഷേപമുള്ള കമ്പനികളെ പിൻവലിക്കാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ടിക് ടോക് അടക്കമുള്ള 59 ആപ്പുകളാണ് വിലക്കിന്റെ പട്ടികയിലുള്ളത്.