26 July, 2020 11:49:42 AM


മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 8,483 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ്: 93 മ​ര​ണം; ആകെ രോഗികൾ 3,66,368 



മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ കൊ​റോ​ണ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 8,483 ആ​യി. നി​ല​വി​ൽ 1,919 പോ​ലീ​സു​കാ​രാണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 6,471 ഉ​ദ്യോ​ഗ​സ്ഥ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും സം​സ്ഥാ​ന പോ​ലീ​സ് വ​ക്താ​ക്ക​ള്‍ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി. 


സം​സ്ഥാ​ന​ത്ത് 93 പേ​ർ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്നു മ​ര​ണ​പ്പെ​ട്ടു. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ളു​ള്ള സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. സം​സ്ഥാ​ന​ത്ത് 3,66,368 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 13,389 ആ​യി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K