25 July, 2020 07:07:28 AM
നാഗാലാൻഡിൽ ആദ്യ കോവിഡ് മരണം: ആകെ 1239 പേർക്ക് രോഗം; 701 പേർ ചികിത്സയില്‍
ദിമാപുർ: നാഗാലാൻഡിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. ദിമാപുർ കോവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 65 പേർക്ക് കോവിഡ് സ്ഥിരികരിച്ചുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
1,239 കോവിഡ് കേസുകളാണ് നാഗാലാൻഡിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 701 പേർ ചികിത്സയിലുണ്ട്. 537 പേർ രോഗമുക്തി നേടിയെയും ആരോഗ്യവകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 13,34,309 ആയി. 31,390 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.