22 July, 2020 11:27:07 AM
'നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറി': വിമർശനവുമായി കപിൽ സിബൽ

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയാണ് സിബല്‍ അമ്പെയ്തത്.
"എന്റെ രാജ്യത്ത്, നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുന്നു. കസ്റ്റഡി മരണങ്ങള്, വ്യാജ ഏറ്റുമുട്ടലുകള്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കല്‍, അധികാരികളുടെ മര്യാദയില്ലാത്ത ഭാഷ, നിരപരാധികളെ വേട്ടയാടല്‍, ചോദ്യം ചെയ്യേണ്ട തരം കോടതി വിധികള്‍. എന്റെ രാജ്യത്തെ രക്ഷിക്കൂ'.- കപിൽ സിബൽ ട്വീറ്റ് ചെയ്തു.