22 July, 2020 09:17:51 AM
ഗാസിയാബാദില്‍ അക്രമികളുടെ വെടിയേറ്റു ചികിത്സയിലായിരുന്ന മാധ്യമപ്രവര്ത്തകന് മരിച്ചു
ഗാസിയാബാദ്: ഗാസിയാബാദില്‍ അക്രമികളുടെ വെടിയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്ത്തകന് മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മാധ്യമപ്രവര്ത്തകന് വിക്രം ജോഷിയെ ഒരു സംഘമാളുകൾ ആക്രമിച്ചത്. തലയിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ബുധനാഴ്ച പുലർച്ചയോടെ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പതു പേരെ അറസ്റ്റ് ചെയ്യുകയും രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിക്രം ജോഷിയുടെ ബന്ധുവായ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ ഉപദ്രവിച്ചിരുന്നു. ജോഷി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.
പിതാവിനെ ആക്രമിക്കുമ്പോൾ പേടിച്ചു വിറച്ച് പെൺമക്കളും സമീപമുണ്ടായിരുന്നു.ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു.