19 July, 2020 11:27:43 AM
ലക്നോ-ആഗ്ര എക്സ്പ്രസ് വേയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
ആഗ്ര: ഉത്തർപ്രദേശിൽ ലക്നോ-ആഗ്ര എക്സ്പ്രസ്വേയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ബിഹാറിലെ ധരബാംഗയിൽനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസും കാറും എക്സ്പ്രസ്വേയിൽനിന്ന് തെറിച്ച് താഴേക്കു പതിക്കുകയായിരുന്നു.