18 July, 2020 05:50:47 PM


യുപി മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം



ലഖ്‌നൗ: യുപി മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തീകൊളുത്തി അമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം. അമേഠിയില്‍ നിന്നെത്തിയ അമ്മയും മകളുമാണ് മുഖ്യമന്ത്രിയുടെ ഓഫീസായ ലോക്ഭവന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില അതീവഗുരുതരമായി തുടരുന്നു.


അമേഠിയില്‍ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം. അതീവ സുരക്ഷാമേഖലയായ ലോക്ഭവന് മുന്നിലെത്തിയ അമ്മയും മകളും തീകൊളുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ലോക്ഭവന് മുന്നിലെത്തിയ അമ്മയും മകളും ഇക്കാര്യത്തില്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെയും സമീപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K