11 July, 2020 10:15:06 PM
കോവിഡ് അതിതീവ്രതയില്‍; ബംഗളൂരുവില്‍ ചൊവ്വാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ബംഗളൂരു: കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 14, ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22 പുലര്‍ച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരു നഗര, ഗ്രാമ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ബാധകമാണ്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ട്വിറ്ററിലൂടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ലോക്ഡൗണില്‍ അവശ്യ സര്‍വിസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ആശുപത്രി, പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയും അവശ്യ സര്‍വിസ് മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് യാത്ര ചെയ്യാനുമുള്ള അനുമതിയുമുണ്ടാകും.
നിലവില്‍ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ സമ്ബൂര്‍ണ ലോക്ഡൗണിന് മുന്‍പ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിരിക്കും ഇളവുകളുണ്ടായിരിക്കുക. ലോക്ഡൗണ്‍ ആണെങ്കിലും മെഡിക്കല്‍ പി.ജി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പോലെ നടക്കും.