09 July, 2020 07:00:22 PM


ബാംഗ്ലൂർ പാലസും ചിന്നസ്വാമി സ്റ്റേഡിയവും കോവിഡ് കെയർ സെന്‍ററുകളായി മാറും



ബംഗളൂരു: കർണാടകയിൽ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുന്നു. പ്രസിദ്ധമായ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇതിൽ പ്രധാനപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമേ, ബാംഗ്ലൂർ പാലസും കോവിഡ് സെന്ററാക്കാനുള്ള തയ്യാറെടുപ്പിലാണ് കർണാടക സർക്കാർ. നേരത്തേ, ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററും കോവിഡ് 19 കെയർ സെന്ററാക്കിയിരുന്നു.


ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചതായും കോവിഡ് 19 ചുമതലയുള്ള ആർ അശോക അറിയിച്ചു. ഇന്നലെ മാത്രം 2000 പുതിയ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ആയിരത്തിലധികം കേസുകൾ ബാംഗ്ലൂരിലാണ്.


1,148 കേസുകളാണ് ബാംഗ്ലൂരിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 12,509 പേരാണ് ബാംഗ്ലൂരിൽ കോവിഡ് ബാധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,877 ആണ്. ഇതിൽ 16,531 ആക്ടീവ് കേസുകളാണ്. 11,876 പേർ രോഗമുക്തരായി. 470 പേരാണ് ഇതുവരെ മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K