06 July, 2020 01:28:14 AM
സിഖ് കലാപക്കേസില്‍ ജയിലിലായിരുന്ന മുന്‍ എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു
ദില്ലി: ദില്ലിയിലെ മുന്‍ എം.എല്‍.എ മഹേന്ദര്‍ യാദവ് കോവിഡ് ബധിച്ച് മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് എഴുപതുകാരനായ എം.എല്‍.എ മരിച്ചത്. 1984ലെ സിഖ് കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള മഹേന്ദര്‍ യാദവ് പാലം മണ്ഡലത്തിലെ മുന്‍ എം.എല്‍.എയാണ്. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് പിന്നാലെ സിഖുകാരെ കൂട്ടക്കൊല ചെയ്ത കേസില്‍ പത്ത് വര്‍ഷം തടവുശിക്ഷ ലഭിച്ച മഹേന്ദര്‍ സിംഗ് മണ്ഡോലി ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരുകയായിരുന്നു.
നേരത്തെ മഹേന്ദര്‍ യാദവിന്റെ സഹതടവുകാരന്‍ കന്‍വര്‍ സിംഗ് എന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഉറക്കത്തിലാണ് കന്‍വര്‍ സിംഗിന്‍െ്‌റ മരണം സംഭവിച്ചത്. പിന്നീട് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി വന്നു. ഇതോടെ കന്‍വര്‍ സിംഗിനൊപ്പം ഒരേ ബാരക്കിലുണ്ടായിരുന്ന 29 തടവുകാരെ ക്വാറന്‍്‌റീനിലേക്ക് മാറ്റേണ്ടി വന്നു. അതില്‍ 17 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ബാക്കിയുള്ളവര്‍ക്ക് അഞ്ച് ദിവസത്തിന് ശേഷം തുടര്‍ പരിശോധന നിര്‍ദ്ദേശിച്ചു. ഈ പരിശോധനയിലാണ് മഹേന്ദര്‍ യാദവ് അടക്കം മുന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവായത്.
ജൂണ്‍ 26നാണ് മഹേന്ദര്‍ യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ജയപ്രകാശ് നാരായണന്‍ ആശുപത്രിയിലേക്ക് ജയില്‍ അധികൃതര്‍ മാറ്റുകയായിരുന്നു