03 July, 2020 08:29:22 AM
കാൺപൂരിൽ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാർ കൊല്ലപ്പെട്ടു
കാൺപൂർ: ഉത്തർപ്രദേശിൽ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാർ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുംകുറ്റവാളി വികാസ് ദുബൈയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. കാൺപൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം.
ഡിവൈഎസ്പി ദേവന്ദ്ര മിശ്രയും മൂന്നു എസ്പിമാരും നാലു കോൺസ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.