30 June, 2020 08:03:03 AM


വിശാഖപട്ടണത്ത് മരുന്ന് ഫാക്ടറിയില്‍ വാതക ചോര്‍ച്ച; രണ്ട് മരണം


Gas leakage


വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മരുന്ന് ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ട് പേര്‍ മരിച്ചു. അവശനിലയിലായ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശാഖപട്ടണം പരാവാഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഫാര്‍മ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സസ് ഫാര്‍മ കമ്പനിയിലാണ് മെന്‍സിമിഡാസോള്‍ വാതം ചോര്‍ച്ചത്.


ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഈ സമയം ഫാക്ടറിയില്‍ മുപ്പതോളം ജീവനക്കാരുണ്ടായിരുന്നു. വാതകം ശ്വസിച്ച് ആറു പേര്‍ കുഴഞ്ഞുവീഴുകയായിരുന്നു. നരേന്ദ്ര, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ കഴിയുന്നവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സാങ്കേതിക പിഴവാണ് അപകടം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K