29 June, 2020 09:57:40 AM
24 മണിക്കൂറിനിടെ 21 ബിഎസ്എഫ് ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ദില്ലി: രാജ്യത്ത് ബിഎസ്എഫ് ജവാന്മാരുടെ ഇടയിലും കോവിഡ് വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 ബിഎസ്എഫ് ജവാന്മാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ജവാന്മാരുടെ എണ്ണം 305 ആയി.
24 മണിക്കൂറിനിടെ 18 ജവാന്മാർക്ക് കോവിഡ് ഭേദമായി. 655 ജവാന്മാർക്കാണ് ഇതുവരെ കോവിഡ് ഭേദമായത്. രോഗബാധ സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി.