28 June, 2020 05:30:27 PM
മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30ന് ശേഷവും തുടരും - മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30ന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. രോഗബാധ കുറയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി. കോവിഡിനോടുള്ള തങ്ങളുടെ സമീപനവും ചികിത്സയും വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്.