28 June, 2020 12:05:05 PM
ചൈനയോട് പ്രതിഷേധം: സൊമാറ്റോ കമ്പനിയുടെ ടീഷര്‍ട്ട് കത്തിച്ച് ജീവനക്കാര്‍, ജോലിയും വിട്ടു
കൊല്‍ക്കത്ത: ലഡാക് സംഘര്‍ഷത്തില്‍ ചൈനയോടുള്ള പ്രതിഷേധം 'കത്തിച്ച്' സൊമാറ്റോ ജീവനക്കാര്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ഡെലിവറി ജീവനക്കാരാണ് പ്രതിഷേധമായി കമ്പനി ടീഷര്‍ട്ട് കത്തിച്ച് ജോലിയും ഉപേക്ഷിച്ചത്. കൊല്‍ക്കത്തയിലാണ് 'ചൈന പ്രതിഷേധം' അലയടിച്ച സംഭവം.
ചൈനീസ് കമ്പനിയായ ആലിബാബയുമായി സൊമാറ്റോയ്ക്ക് പങ്കാളിത്തമുണ്ട്. അതിനാല്‍ ചൈനീസ് ഏജന്റായ സൊമാറ്റോ ഇന്ത്യ വിടണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു. ദക്ഷിണ കൊല്‍ക്കത്തയിലെ ബെഹ്‌ല പോലീസ് സ്‌റ്റേഷന് പുറത്താണ് സൊമാറ്റോ ജീവനക്കാര്‍ പ്രതിഷേധം നടത്തിയത്. ത്രിവര്‍ണ്ണ ബാന്‍ഡ് കൈയില്‍ അണിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം.
ഇന്ന് ഞങ്ങള്‍ സൊമാറ്റോ വിട്ടു. ഉപഭോക്താക്കള്‍ ഈ കമ്പനിയെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് ജീവനക്കാരുടെ പ്രതിഷേധം. സൊമാറ്റോയില്‍ 2018 ലാണ് ആലിബാബ പങ്കാളിത്തം നടത്തിയത്. കമ്പനിയുടെ 14.7 ശതമാനം ഓഹരി ആലിബാബയുടേതാണ്. ചൈനീസ് കമ്പനികള്‍ ഇവിടെ നിന്ന് ലാഭമുണ്ടാക്കിയിട്ട്. നമ്മുടെ സൈന്യത്തെ ആക്രമിക്കുകയാണ്. നമ്മുടെ പ്രദേശം പിടിച്ചെടുക്കാനാണ് ശ്രമം. പ്രതിഷേധക്കാര്‍ പറയുന്നു