27 June, 2020 05:22:01 PM


ആടിനെ തെരുവു നായ കടിച്ചു; ഗ്രാമത്തിലെ എല്ലാ നായകളെയും കൊന്ന് കർഷകന്‍റെ പ്രതികാരം



ഭുവനേശ്വര്‍: ആടിനെ തെരുവുനായ കടിച്ചതിൽ ഗ്രാമത്തിലെ നാൽപതോളം നായകളെ വിഷം വെച്ച് കൊന്ന് കർഷകന്‍റെ പ്രതികാരം. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ ചൂഡ് വാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹംഗ മേഖലയിലാണ് സംഭവം. ഗ്രാമത്തിലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു നായ കര്‍ഷകനായ ബ്രഹ്മാനന്ദ മല്ലിക്കിന്‍റെ ആടിനെ കടിക്കുകയായിരുന്നു. ഇതിൽ കുപിതനായ ഇയാൾ സുഹൃത്ത് ഭരത് മല്ലിക്കുമായി ചേർന്ന് ഗ്രാമത്തിലെ മുഴുവൻ നായകളെയും കൊല്ലുകയായിരുന്നു.


ഇറച്ചി കഷണങ്ങളിൽ വിഷം നിറച്ച് ഗ്രാമത്തിലെ മുഴുവൻ നായകൾക്കും നൽകുകയായിരുന്നു. ഇറച്ചി കഷണങ്ങൾ കഴിച്ച നായകൾ നിലത്തു വീണ് വേദനകൊണ്ട് പുളഞ്ഞ് ചത്തു. ഗ്രാമത്തിലെ സർപാഞ്ച് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കുറ്റകൃത്യം നടത്തിയതിനു ശേഷം പ്രതികൾ രണ്ടുപേരും ഒളിവിൽ പോയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K