22 June, 2020 04:01:33 PM
ബംഗളൂരുവില്‍ കോവിഡ് തീവ്ര വ്യാപന മേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
ബംഗളൂരു: നഗരത്തില്‍ കോവിഡ് തീവ്ര വ്യാപന മേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ഒരാഴ്ചയായി പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ബംഗളൂരുവിലെ കോവിഡ് വ്യാപന മേഖലകളില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിര്‍ദേശം നല്‍കി. കെ.ആര്‍ മാര്‍ക്കറ്റ്, വി.വി പുരം, കലാശിപാളയം തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമായിരിക്കും സമ്പൂര്‍ണ നിയന്ത്രണം. കുറച്ചുദിവസങ്ങളായി ഇവിടത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി.