20 June, 2020 12:20:37 AM
കോവിഡ് പരിശോധനാഫലം രോഗിക്കും ബന്ധുക്കൾക്കും ലഭ്യമാക്കണം - സുപ്രീംകോടതി
ദില്ലി: കോവിഡ് പരിശോധന ഫലം രോഗിക്കും ബന്ധുക്കൾക്കും നേരിട്ട് ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. പരിശോധന ഫലങ്ങൾ ലഭ്യമാക്കുന്നില്ലെന്ന് മഹാരാഷ്ട്ര സർക്കാരിനെതിരെയുള്ള പരാതിയിലാണ് ജസ്റ്റീസ് അശോക് ഭൂഷണ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ നിർദേശം. മഹാരാഷ്ട്ര സർക്കാർ ഇത് നടപ്പിലാക്കുന്നുണ്ടെന്ന് നിരീക്ഷണമെന്നും അഭിഭാഷകന് കോടതി നിർദേശം നൽകി.
ദില്ലിയിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ ആഴ്ചയും കേന്ദ്രവും സംസ്ഥാന സർക്കാരും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതിരോധപ്രവർത്തനങ്ങളുടെ വേഗത കൂട്ടാൻ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കണം. ഡൽഹിയിൽ ഡോക്ടർമാർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ചെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ അറിയിച്ചു