18 June, 2020 12:49:33 PM
പാർട്ടിയെ വിമർശിച്ച് ലേഖനം: കോൺഗ്രസ് വക്താവ് സഞ്ജയ് ഝായ്ക്ക് സ്ഥാനനഷ്ടം
ദില്ലി: പാർട്ടിയെ വിമർശിച്ച് ലേഖനം എഴുതിയതിനു പിന്നാലെ കോൺഗ്രസ് വക്താവ് സ്ഥാനത്തു നിന്നും സഞ്ജയ് ഝായെ നീക്കി. ഒരു ദേശീയ മാധ്യമത്തിലാണ് സഞ്ജയ് ഝാ കോൺഗ്രസിനെ വിമർശിച്ച് ലേഖനം എഴുതിയത്. പാർട്ടിയെ ഉണർത്തുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവർത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. തുടർന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇദ്ദേഹത്തിന് എതിരെ നടപടി സ്വീകരിച്ചത്. അഭിഷേക് ദത്തിനേയും സാധന ഭാരതിയെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായും പാർട്ടി അധ്യക്ഷ നിയമിച്ചു.