15 June, 2020 04:05:54 PM
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ വീണ്ടും ഭൂകമ്പം: പ്രഭവ കേന്ദ്രം രാജ്‌കോട്ടിന് 82 കിലോമീറ്റര്‍ മാറി
അഹമ്മദാബാദ്: തെക്കന്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലം രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണിതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഉച്ചകഴിഞ്ഞ് 12.57 നുണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം രാജ്‌കോട്ടിന് 82 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണെന്ന് രാജ്യത്തെ ഭൂകമ്പപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സര്‍ക്കാറിന്‌റെ നോഡല്‍ ഏജന്‍സി അറിയിച്ചു.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാത്രി 8.13നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം കച്ച് മേഖലയില്‍ ഉണ്ടായത്. രാജ്‌കോട്ടിന് 118 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ആയിട്ടായിരുന്നു ഇതിന്‌റെ പ്രഭവകേന്ദ്രം. 2001 ജനുവരി 26 ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഭൂജില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയാണ് ഇന്ന് ചലനം ഉണ്ടായത്.