15 June, 2020 01:04:08 PM
കുടുംബത്തിന് കൊവിഡ് പടരുമെന്ന ആശങ്ക; ദില്ലിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു
ദില്ലി: തന്നില്‍ നിന്നും കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പകരുമെന്ന ആശങ്കയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ജീവനൊടുത്തി. ആസിഡിന് സമാനമായ ദ്രാവകം കുടിച്ചാണ് മരണം. കാറിലാണ് മൃതദേഹം കണ്ടെത്തിയ്. കഴിഞ്ഞയാഴ്ച ഇയാള്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും തന്നില്‍ നിന്നും കുടുംബാംഗങ്ങളിലേക്ക് കൊവിഡ് പകരുമെന്ന ഭയത്താല്‍ ഇയാള്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു.
ഞായറാഴ്ച ഡല്‍ഹിയിലെ ദ്വാരകയിലാണ് 56കാരനായ ഓഫീസര്‍ ഈ കടുംകൈ ചെയ്തത്. തനിക്ക് കൊവിഡ് പിടിപെട്ടാല്‍ തന്റെ കുടുംബത്തിനും പകരുമെന്നും കുടുംബത്തെ അത്തരമൊരു ബുദ്ധിമുട്ടിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുള്ള ആത്ഹമത്യ കുറിപ്പ് ഇയാളുടെ കാറില്‍ നിന്നും കണ്ടെടുത്തു.
കാറില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ദ്വാരക സൗത്ത് പോലീസ് സ്ഥലത്തെത്തിയത്. കാറിലുണ്ടായിരുന്നയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു.