09 June, 2020 05:28:30 PM
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മാതാവ് മാധവി സിന്ധ്യയ്ക്കും കോവിഡ്
ദില്ലി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മാതാവ് മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും സാകേതിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ചയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാധവിക്ക് പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ചെറിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടര്ന്ന് ശ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരുവർക്കും രോഗം ബാധിച്ചുവെന്ന് മുതിർന്ന നേതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്.