08 June, 2020 12:25:13 PM
ഒഡീഷയിലെ ദെങ്കനലില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ട് മരണം
ഭുവനേശ്വർ: രണ്ടു സീറ്റുള്ള പരിശീലന വിമാനം ഒഡീഷയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. ഒഡീഷയിലെ ദെങ്കനല്‍ ജില്ലയിലാണ് വിമാനം തകര്‍ന്നു വീണത്. ട്രെയീ പൈലറ്റും ഇന്‍സ്ട്രറ്ററുമാണ് അപകടത്തില്‍ മരണപ്പെട്ടത്. ദെങ്കനല്‍ ജില്ലയില്‍ ബിര്‍സാലയിലുള്ള ഗവണ്‍മെന്റ് ഏവിയേഷന്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റണ്‍വേയിലാണ് വിമാനം തകര്‍ന്ന് വീണത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.