07 June, 2020 09:45:20 AM
ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരര്‍ പിടിയില്‍?
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ റംമ്പാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍. ഞായറാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രണ്ടു ഭീകരരെ സൈന്യം പിടികീടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭീകരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന റേബാന്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്. നേരത്തെ ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയിലെ കങ്കന മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷ ഇ മുഹമ്മദിലെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.