05 June, 2020 07:57:51 AM


​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യം: സി​ബി​ഐ​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി


ദില്ലി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രാ​യ സി​ബി​ഐ​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് ആ​ര്‍. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ ബ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. വി​ധി​യി​ല്‍ തെ​റ്റു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 22-നാ​ണ് സു​പ്രീം കോ​ട​തി ചി​ദം​ബ​ര​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.


രാ​ജ്യം​വി​ടാ​നോ വി​ചാ​ര​ണ​യി​ല്‍​നി​ന്ന് ഒ​ഴി​വാ​കാ​നോ ശ്ര​മി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 21-നാ​ണ് ചി​ദം​ബ​രം അ​റ​സ്റ്റി​ലാ​യ​ത്. അ​ദ്ദേ​ഹം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ ഗ്രൂ​പ്പി​ന് 305 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​തി​ന് ഫോ​റി​ന്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് പ്രൊ​മോ​ഷ​ന്‍ ബോ​ര്‍​ഡി​ന്‍റെ ക്ലി​യ​റ​ന്‍​സ് ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് കേ​സ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K