03 June, 2020 08:29:44 PM
ഗുജറാത്തിലെ രാസവസ്തു ഫാക്ടറിയിൽ സ്ഫോടനം: അഞ്ച് മരണം; 57 പേർക്ക് പരുക്ക്
അഹമ്മദാബാദ്: ഗുജറാത്തിൽ ഭറൂച്ച് ജില്ലയിലെ ദഹേജിലില്‍ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് ജീവനക്കാർ മരിച്ചു. 57 പേര്‍ക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. സ്ഫോടനത്തെ തുടർന്നുണ്ടായ തീപ്പിടുത്തതിലാണ് 57 തൊഴിലാളികൾക്ക് പരുക്കേറ്റത്. ഫാക്ടറിക്കു സമീപം താമസിച്ചിരുന്ന ആളുകളെ മാറ്റിപാർപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം.