28 May, 2020 04:19:35 PM


കുടിയേറ്റ തൊഴിലാളികളുടെ മടക്കം: യാത്രയും ഭക്ഷണവും സൗജന്യം - സുപ്രീം കോടതി



ദില്ലി : കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് പണം ഈടാക്കരുതെന്ന് സുപ്രീം കോടതി. ബസ്, ട്രെയിന്‍ ടിക്കറ്റിനുളള ചെലവ് സംസ്ഥാനങ്ങളും റെയില്‍വേയും വഹിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഭക്ഷണവും വെള്ളവും സംസ്ഥാനങ്ങള്‍ നല്‍കണം. ഇവ വിതരണം ചെയ്യുന്ന സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബസുകളില്‍ പോകുന്നവര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കണം. ട്രെയിനും ബസും കാത്തിരിക്കുന്നവര്‍ക്കും ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K