27 May, 2020 12:15:13 AM
തമിഴ്നാട്ടില്‍ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് ഒന്‍പതു മരണം; മരിച്ചവര്‍ ആകെ 127
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് 19 ബാധിച്ച് ചൊവ്വാഴ്ച ഒന്‍പതു പേര് മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 127 ആയി. 24 മണിക്കൂറിനിടെ 646 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചെന്നൈയിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 509 പേർക്ക്. സംസ്ഥാനത്ത് ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 17,728 ആയി. ഇവരില്‍ 11,640 പേരും ചെന്നൈയില്‍ ഉള്ളവരാണ്