24 May, 2020 08:47:35 PM
മഹാരാഷ്ട്രയില്‍ കോവിഡ് രോഗബാധിതര്‍ 50,000 കടന്നു; മരണം ഇതുവരെ 1635
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച പുതുതായി 3,041പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1635 പേരാണ് മരിച്ചത്. ഇന്നുമാത്രം 58 മരണം റിപ്പോര്‍ട്ട് ചെയ്തു.
ഇതില്‍ മുംബൈയില്‍ മാത്രം 1725 പേര്‍ക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ 24 മണിക്കൂറിനിടെ 38 പേരാണ് മരിച്ചത്. ഇതോടെ മുംബൈയില്‍ രോഗബാധിതരുടെ എണ്ണം 30,542 ആയി ഉയരുകയും 988 പേര്‍ മരിക്കുകയും ചെയ്തു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് 2000 ത്തില്‍ അധികം പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.