20 May, 2020 04:58:08 PM
ഉംപുൻ ചുഴലിക്കാറ്റ് തീരം തൊട്ടു; ഒഡീഷയിലും പശ്ചിമബംഗാളിലും റെഡ് അലര്‍ട്ട്
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമബംഗാൾ തീരത്തെത്തി. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതേതുടർന്ന് ഒഡീഷയിലും പശ്ചിമബംഗാളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലെയും തീര പ്രദേശങ്ങളിൽ കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്. കോൽക്കത്തയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ പാടില്ലെന്നും അധികൃതർ നിർദേശിച്ചു.
സൂപ്പര്‍ സൈക്ലോണ്‍ ശക്തി ക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായാണ് ഇന്ത്യൻ തീരത്ത് എത്തിയിരിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റുവീശുകയെന്നാണ് മുന്നറിയിപ്പ്. ബംഗാളിന്റെയും ഒഡീഷയുടേയും തീരമേഖലകളിൽനിന്ന് ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചെന്ന് എൻഡിആർഎഫ് അറിയിച്ചു. എൻഡിആർഎഫിന്റെ 41 ടീമുകളാണ് ദുരന്തനിവാരണ പ്രവർത്തനങ്ങളിലുള്ളത്