19 May, 2020 11:54:15 PM
ജൂണ്‍ ഒന്ന് മുതല്‍ ദിവസവും 200 യാത്രാ ട്രെയിനുകൾ അധികം ഓടും; ബുക്കിംഗ് ഉടന്‍
ദില്ലി: ജൂണ്‍ ഒന്ന് മുതല്‍ ദിവസവും 200 യാത്രാ ട്രെയിനുകൾ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. നിലവില്‍ 15 ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ഇത് എസി ട്രെയിനുകളാണ്. എന്നാല്‍, ജൂണ്‍ ഒന്ന് മുതല്‍ നോണ്‍ എസി ട്രെയിനുകളാണ് ഓടിക്കുക. ശ്രമിക് ട്രെയിനുകള്‍ക്ക് പുറമെയാണ് ജൂണ്‍ ഒന്ന് മുതല്‍ നോണ്‍ എസി ട്രെയിനുകള്‍ ആരംഭിക്കുന്നത്. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും.