18 May, 2020 10:11:12 AM
ഉത്തർപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 11 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു
ലക്നോ: ഉത്തർപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 11 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. ഹിമാചൽ പ്രദേശിൽനിന്നും ബിഹാറിലേക്ക് പോയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബസിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് നിയന്ത്രണംവിട്ട് ബസിലിടിക്കുകയായിരുന്നു. ബസിൽ 25 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു