15 April, 2016 03:34:22 PM


പുരികമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍




ഇപ്പോഴത്തെ സ്റ്റൈല്‍ റോ ലുക്ക് തരുന്ന പുരികങ്ങളാണ്. ആകൃതി, നീളം, കനം ഇവയാണ് പുരികങ്ങളുടെ പ്രധാന ഘടകങ്ങള്‍. പാര്‍ലറില്‍ ചെല്ലുമ്പോള്‍ പലരും ബ്യൂട്ടീഷന്‍റെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയാണ് പതിവ്. 

മുഖത്തിന്‍റെ ആകൃതിക്കനുസരിച്ച് വേണം പുരികം ഷേപ്പ് ചെയ്യാന്‍

1. വട്ടമുഖമുള്ളവര്‍ക്ക് ആര്‍ച്ച് ഐബ്രോയാണ് നല്ലത്. 
2.  ഹൃദയത്തിന്‍റെ ആകൃതിയുള്ള മുഖമാണെങ്കില്‍ റൗണ്ട് ഷേപ്പാക്കാം
3. ഓവല്‍ ആകൃതിയിലുള്ള മുഖമുള്ളവര്‍ക്ക് സ്ട്രെയിറ്റ് ഐബ്രോയാണ് നല്ലത്.
4. ചതുരമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോയാണ് കൂടുതല്‍ ചേരുക
5. അറ്റത്ത് ചെറിയ വളവുള്ള സ്ട്രെയിറ്റ് ഐബ്രോയാണ് ത്രികോണാകൃതിയിലുള്ള മുഖത്തിനിണങ്ങുക

പാര്‍ലറില്‍ പോകാതെ പുരികം ഭംഗിയാക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍

1. പുരികത്തിന് മുകളില്‍ ബ്രോ ജെല്ലോ വാസലീനോ പുരട്ടി ഷേപ്പില്‍ നിര്‍ത്തുക. എന്നിട്ട് പുറത്തക്ക് നില്‍ക്കുന്ന ചെറിയ രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച് പിഴുതെടുക്കുക.
2. തുടക്കത്തില്‍ മുകളിലേക്ക് വളരുന്ന രോമങ്ങള്‍ വെട്ടിയൊതുക്കാം
3. കണ്ണിനു മുകളില്‍ പുരികത്തിന്‍റെ ഉള്‍വശത്തുള്ള രോമം മാത്രം പിഴുതു കളയുക
4. പുരികം സ്വയം പ്ലക്ക് ചെയ്യുകയാണെങ്കില്‍ രാത്രികാലമാണ് നല്ലത്. 
5. ഒരു സമയം ഒരു രോമം മാത്രം പിഴുതെടുക്കുക. രോമത്തിന്‍റെ വേരില്‍ മുറുകെ പിടിച്ച് വേണം മുകളിലേക്ക് വലിക്കാന്‍.
6. പുരികങ്ങളുടെ ചെറിയ അപാകതകള്‍ ഐബ്രോ പെന്‍സിലുപയോഗിച്ച് മറയ്ക്കാം. 
7. പുരികങ്ങള്‍ നല്ല ഷേപ്പില്‍ ഇരിക്കാന്‍ ബ്രോ ബ്രഷ് ഉപയോഗിച്ച് പുരികം ചീകിയിട്ട് അവയുടെ മുകളില്‍ പെട്രോളിയം ജല്ലിയോ ബ്രോ ജെല്ലോ ഉപയോഗിക്കാം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K