20 February, 2016 03:36:21 PM


മഞ്ഞുകാലത്തെ സൗന്ദര്യ സംരക്ഷണം



മഞ്ഞുകാലത്ത് എപ്പോഴും ഓര്‍ത്തിരിക്കേണ്ട പ്രധാന സംഭവമാണ് മോയിസ്ചറൈസിങ്. മുഖത്തിനും ശരീരത്തിനും പ്രത്യേകം മോയിസ്ചറൈസേഷനാണ് നല്‍കേണ്ടത്. കുളി കഴിഞ്ഞാല്‍ മുഖത്ത് പുരട്ടാന്‍ ഫെയ്സ് മോയിസ്ചറൈസറുപയോഗിക്കുക. ദിവസം പല പ്രാവശ്യം മോയിസ്ചറൈസര്‍ ഉപയോഗിക്കണം. മഞ്ഞുകാലത്ത് ലോഷന്‍ പോലുള്ള മൊയിസ്ചറൈസറാണ് ഉത്തമം. മൊയിസ്ചറൈസര്‍ പുരട്ടിയാല്‍ എപ്പോഴും ശരീരത്തിന് സംരക്ഷണ കവചമായി പ്രവര്‍ത്തിച്ചുകൊള്ളും. അതുപോലെ ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.

ചര്‍മത്തിന് പ്രായമേറാതെ യുവത്വം കാത്തുസൂക്ഷിക്കാന്‍ ബദാം ഓയില്‍, ഒലീവ് ഓയില്‍ ഇവ കൊണ്ട് ഇടയ്ക്ക് ദേഹവും കൈകാലുകളും മസാജ് ചെയ്യുന്നത് നല്ലതാണ്. അലോവര അടങ്ങിയ ക്രീമും വളരെ ഗുണകരമാണ്. ശരീരത്തിലെ ജലാംശം കുറയുന്ന അവസ്ഥ ഉണ്ടാവരുത്. അതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ധാരാളം ഓറഞ്ഞ് ദിവസവും കഴിക്കുന്നത് ചര്‍മ സൗന്ദര്യം കൂട്ടും. വെയിലത്ത് പുറത്ത് പോവുകയാണെങ്കില്‍ പത്ത് മിനിറ്റ് മുമ്പായി സണ്‍ പ്രൊട്ടക്ഷന്‍ ക്രീം പുരട്ടണം.

രാവിലെയും വൈകിട്ടും രണ്ട് നേരം കുളിക്കണം. ഇളം ചൂടുവെള്ളമേ ആകാവൂ. വരണ്ട ചര്‍മമുള്ളവര്‍ സോപ്പ് കുറച്ച് ഉപയോഗിക്കുക. ഫേസ് വാഷ് മാത്രമുപയോഗിച്ച് മുഖം കഴുകുക. ശരീരം വരണ്ടതാണെങ്കില്‍ ഗ്ലിസറിനും പനിനീരും ചേര്‍ത്ത് പുരട്ടുക. ആന്‍റി റിങ്കിള്‍ ക്രീമും അലോവേര ക്രീമും നല്ലതാണ്. പച്ചമഞ്ഞള്‍ അരച്ച് ദേഹം മുഴുവന്‍ പുരട്ടിയിട്ട് കുറച്ചു നേരം കഴിഞ്ഞ് കുളിച്ചാല്‍ ചര്‍മ്മത്തിന് നല്ല മാര്‍ദ്ദവം ലഭിക്കും.

ചുണ്ടുകളില്‍ ഇടയ്ക്ക് വാസ്ലിന്‍‍ ക്രീം പുരട്ടുക. അതുപോലെ ലിപ്ബാം പുരട്ടിയതിന് ശേഷം മാത്രം ലിപ്സ്റ്റിക്കിടുക. രാത്രിയില്‍ കിടക്കുമ്പോള്‍ ചുണ്ടില്‍ വെണ്ണയോ നെയ്യോ തേച്ചാല്‍ ചുണ്ട് വരളാതിരിക്കും. 

മഞ്ഞുകാലത്ത് ആഴ്ചയില്‍ രണ്ട് തവണ ഓയില്‍ മസാജ് ചെയ്യുക. രണ്ട് ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം അല്പം ചെറുനാരങ്ങാ നീരും തലയോട്ടിയില്‍ പുരട്ടുക.അര മണിക്കൂര്‍ കഴിയുമ്പോള്‍ ഷാംപൂ ചെയ്യുക.

ബ്യൂട്ടി പാര്‍ലറില്‍ ചെന്ന് പ്രോട്ടീന്‍ ട്രീറ്റ് മെന്‍റ് ചെയ്യാവുന്നതാണ്. ഇത് വീട്ടിലും ചെയ്യാം. ഒരു മുട്ട വെള്ള, ചെറിയ സ്പൂണ്‍ കാസ്റ്റര്‍ ഓയില്‍. ഇവ മിക്സ് ചെയ്ത് തലയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് അധികം കഴിയാതെ കഴുകി ക‌ളയുക. ഷാംപൂ ഇട്ട് കഴുകുന്നതിലും നല്ലത് താളിയിടുന്നതാണ്.

ഓയില്‍ മസാജ് ചെയ്ത ശേഷമേ ഹെന്ന ചെയ്യാവൂ. അല്ലെങ്കില്‍ മുടി കൂടുതല്‍ വരണ്ട് പോവും. രണ്ട് ചെറിയ സ്പൂണ്‍ ഒലിവ് ഓയില്‍ ചൂടാക്കി മുടിയിലും ചുവട്ടിലും നല്ലവണ്ണം മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കുക. രണ്ട് മണിക്കൂര്‍ ശേഷം താളി കൊണ്ട് കഴുകി കളയുക. തേന്‍  തലമുടിയുടെ ചുവട്ടില്‍ തേച്ച് തലമുടി മൂടി വച്ചിട്ട് അര മണിക്കൂര്‍ ശേഷം കഴുകി കളയുക. അപ്പോള്‍ വരണ്ട മുടിയെ മിനുസമുള്ളതാക്കു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K