15 April, 2016 03:28:25 PM
മേക്കപ്പില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഒരാളുടെ വ്യക്തിത്വം പ്രകടമാക്കുന്നതില്‍ നല്ലൊരു ഭാഗം അവരുടെ വസ്ത്രധാരണ രീതിയിലും ചമയത്തിലുമാണ്. അമിതമായാലും കൊള്ളില്ല. നന്നായി മേക്കപ്പ് ചെയ്യാന്‍ ഇതാ ചില പൊടിക്കൈകള്‍..
* ആദ്യമായി മുഖം നന്നായി കഴുകണം.
* ഐസ്കട്ടകൊണ്ട് മുഖത്ത് നന്നായി ഉരസുക. പിന്നീട് ടവ്വലുപയോഗിച്ച് പതിയെ തുടയ്ക്കുക.
* ഒരു പഞ്ഞിക്കഷ്ണം വെള്ളരിക്കാനീരില്‍ മുക്കി തുടയ്ക്കുക.
* മുഖത്തിന് യോജിച്ച ഫൗണ്ടേഷന്‍ മുഖത്ത് തേച്ച് പിടിപ്പിക്കുക
* ഫെയ്സ്ക്രീം തേക്കുക.
* കോംപാക്ട് പൗഡര്‍ ബ്രഷോ പഫോ ഉപയോഗിച്ചിടുക
* ഐബ്രോ പെന്‍സില്‍ കൊണ്ട് പുരികം വരയ്ക്കുക
* മസ്കാര പീലിയില്‍ ബ്രഷ്കൊണ്ട് തേക്കുക. മസ്കാരയിടുമ്പോള്‍ പീലിയുടെ ചുവട്ടില്‍ നിന്നും അറ്റത്തേക്കിടുക.
* ഐലൈനര്‍ കണ്ണിന് മീതേ വരയ്ക്കുക
* വസ്ത്രത്തിന് യോജിച്ച നിറത്തിലുള്ള ഐഷാഡോ ഉപയോഗിക്കുക
* പൗഡര്‍ പൂശുക
* അധരങ്ങള്‍ക്ക് വീതി കുറവാണെങ്കില്‍ ആദ്യം ലിപ് ലൈനര്‍കൊണ്ട് ആകൃതി വരുത്തി ലിപ്സ്റ്റിക് ഇടുക.
* വീതിയുള്ള അധരങ്ങളാണെങ്കില്‍ ലിപ് ബാം തേച്ച ശേഷം ലിപ്സ്റ്റിക്കിടുക
* ലിപ്സ്റ്റിക്കിന് നേരെ കോംപാക്ട് പൗഡര്‍ ഇടുകയാണെങ്കില്‍ ലിപ്സ്റ്റിക് പെട്ടെന്ന് പോകില്ല.
* പുറത്ത് പോയി മടങ്ങിയെത്തിയാല്‍ മേക്കപ്പ് മുഴുവന്‍ കഴുകിക്കളയണം.