22 February, 2020 10:38:03 PM
ദേശീയതയും ഭാരതമാതാവും തീവ്രവാദ ആശയത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നു - മന്‍മോഹന്‍സിംഗ്
ദില്ലി: 'ദേശീയത'യും 'ഭാരത് മാതാ കി ജയ്' എന്ന മുദ്രാവാക്യവും ഇന്ത്യയില്‍ തീവ്രവാദ ആശയം കെട്ടിപ്പടുക്കുന്നതിനായി ദുരുപയോഗം ചെയ്യുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ പ്രസംഗങ്ങളും മറ്റും ആസ്പദമാക്കിയുള്ള പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍ഭാഗ്യവശാല്‍, ചരിത്രം വായിക്കാന്‍ ക്ഷമയില്ലാത്തവരോ മുന്‍വിധികളാല്‍ മനപൂര്‍വ്വം നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരോ ആയ ഒരു വിഭാഗം ആളുകള്‍ . അവര്‍ നെഹ്റുവുനെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും എന്നാല്‍ ഇത്തരം തെറ്റായ വസ്തുതകളെ ഇല്ലായ്മ ചെയ്യാന്‍ ചരിത്രത്തിന് സാധിക്കുമെന്നും മന്‍മോഹന്‍ സിംഗ് പറയുകയുണ്ടായി.