22 February, 2020 08:58:12 PM


'ജനസേവനമായിരുന്നു വീരപ്പന്‍റെ ആഗ്രഹം'; മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു



ബംഗളുരു: വനം കൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു. വീരപ്പന്‍ - മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ പുത്രിയും അഭിഭാഷകയുമായ വിദ്യാ റാണിയാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വച്ച്  ബിജെപിയില്‍ അംഗമായത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ് വിദ്യറാണി. ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു വിദ്യാ റാണി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. 


അച്ഛന്‍റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാല്‍ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേരുന്നത് എന്ന് വിദ്യറാണി പറഞ്ഞു. 1990-2000 കാലഘട്ടത്തില്‍ തമിഴ്നാട്, കേരളം, കര്‍ണ്ണാടക വനമേഖലയെ അടക്കിവാണ കട്ടുകള്ളനായിരുന്നു വീരപ്പന്‍. 128ഓളം കൊലപാതകങ്ങള്‍ നടത്തിയ വീരപ്പനെ 2004ലാണ് തമിഴ്നാട് പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K