15 February, 2020 06:47:06 AM
അരവിന്ദ് കേജരിവാളിന്റെ സത്യപ്രതിജ്ഞ നാളെ ദില്ലി രാംലീല മൈതാനിയിൽ
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ അരവിന്ദ് കേജരിവാളിനെ ദില്ലി മുഖ്യമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഞായറാഴ്ച രാംലീല മൈതാനിയില്‍ അരവിന്ദ് കേജരിവാൾ ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 70 സീറ്റിൽ 62-ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്. എട്ട് സീറ്റുകളിൽ ബിജെപി വിജയിച്ചു. അതേസമയം കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.