11 February, 2020 01:54:52 PM
ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിച്ചതിനു നന്ദി; കേജരിവാളിനെ അഭിനന്ദിച്ച് പ്രശാന്ത് കിഷോര്‍
ദില്ലി: തെരഞ്ഞെടുപ്പ് വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിച്ചതിനു നന്ദി എന്നാണ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്. പ്രശാന്ത് കിഷോറിന്റെ ടീമാണ് അരവിന്ദ് കേജരിവാളിന്റെയും എഎപിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്ത്രങ്ങള്‍ രൂപീകരിച്ചത്.
നേരത്തെ, ബിജെപി ഉള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ക്കൊപ്പം പ്രശാന്ത് കിഷോറിന്റെ ഐപാക് തെരഞ്ഞെടുപ്പ് തന്ത്രരൂപീകരണ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോര്‍, പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയുമായി വഴിപിരിഞ്ഞിരുന്നു.