11 February, 2020 01:05:35 PM
വിജയം ആഘോഷിച്ചോളൂ, എന്നാൽ പടക്കം പൊട്ടിക്കരുത് - നിർദ്ദേശവുമായി കേജരിവാൾ
ദില്ലി: തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മിന്നു വിജയത്തിലേക്ക് കുതിക്കുന്നതിനിടെ പാർട്ടി പ്രവർത്തകർക്ക് നിർദേശവുമായി അരവിന്ദ് കേജരിവാൾ. ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കരുതെന്ന് അദ്ദേഹം പ്രവർത്തകരോട് നിർദേശിച്ചു. വായു മലിനമാകുന്ന തരത്തിലുള്ള ഒരു പ്രവർത്തനങ്ങളും പാടില്ലെന്നും കേജരിവാൾ പറഞ്ഞു. വാദ്യഘോഷങ്ങൾ നടത്തുന്നതിനോ മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നതിനോ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, സംസ്ഥാനത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആപ്പിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇത് മുൻ നിർത്തിയാണ് ഇത്തകമൊരു നിർദേശം അദ്ദേഹം പ്രവർത്തകർക്ക് നൽകിയത്. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 57 ഇടങ്ങളിലാണ് ആപ്പ് മുന്നിട്ടു നിൽക്കുന്നത്. സംവരണ മേഖലകളിലും ഗുജ്ജർ മേഖലകളിലും ജാട്ട് മേഖലകളിലുമെല്ലാം വ്യക്തമായ മുന്നേറ്റം നടക്കിയാണ് ആംആദ്മി മൂന്നാം വട്ടവും അധികാരത്തിലേക്ക് നീങ്ങുന്നത്.