10 February, 2020 06:14:35 PM


ജാമിഅ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പോലീസ് അക്രമം; നിരവധിപ്പേര്‍ക്ക് പരിക്ക്




ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് പോലീസ് അതിക്രമം. പ്രതിഷേധ മാര്‍ച്ചുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലിസ് ലാത്തിവീശിയടുക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയ്ക്കടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്തിയ പ്രകടനത്തില്‍ പോലീസ് ലാത്തി വീശുകയായിരുന്നു. ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഡല്‍ഹി പൊലീസ് വീണ്ടും അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളോട് ക്യാംപസിലേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തി വീശിയതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K