09 February, 2020 06:15:11 AM
ആസാമിലും പശ്ചിമ ബംഗാളിലും ഉള്‍പ്പെടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ ഭൂചലനം
ദില്ലി: ആസാമിലും പശ്ചിമ ബംഗാളിലും മേഘാലയയിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 6.17നാണ് ഭൂചലനമുണ്ടായത്. ഷില്ലോംഗിലും ഗുവാഹത്തിയിലും മറ്റ് പ്രമുഖ വടക്ക് കിഴക്കൻ നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.