08 February, 2020 07:27:18 PM


പഞ്ചാബിൽ ഘോഷയാത്രയ്ക്കിടെ സ്ഫോടനം: 15 പേർ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്



ചണ്ഡിഗഢ്:  പഞ്ചാബിലെ തൻ താരൺ ജില്ലയിൽ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പതിനഞ്ചോളം പേർ മരിച്ചു. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 18-19 വയസ് പ്രായമുള്ളവരാണെന്ന് പൊലീസ്എസ്‌എസ്‌പി ധ്രുവ് ദാഹിയ പറഞ്ഞു. പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നും ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കെ പോയ ഘോഷയാത്രയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്.


പടക്കം സംഭരിച്ചിരുന്ന വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ വാഹനത്തിൽ  ഏഴോളം യുവാക്കളുണ്ടായിരുന്നതായും പൊലീസ് പറയുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് എസ്എസ്പി ധ്രുവ് ധാഹിയ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K