08 February, 2020 09:33:27 AM
രാജ്യതലസ്ഥാനത്ത് കര്‍ശന സുരക്ഷയില്‍ വിധിയെഴുത്ത് ആരംഭിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. 1,46,92,136 വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്. ഇതിൽ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷം സ്ത്രീകളുമാണ്.
ഭരണത്തുടർച്ച ലക്ഷ്യമിട്ട് ആംആദ്മി പാർട്ടിയും അധികാരം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട് ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടത്തിലാണ്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഡൽഹിയിൽ എല്ലായിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്. 40,000 പോലീസ് സേനാംഗങ്ങളെയാണ് ആകെ വിന്യസിച്ചിരിക്കുന്നത്.