29 January, 2020 04:09:05 PM
കൊറോണ വൈറസ്: ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്ര സർക്കാർ
ദില്ലി: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണു നിർദേശം നൽകിയത്. അതേസമയം, വിമാനക്കന്പനികൾ ചൈനയിലേക്കുള്ള സർവീസ് നിർത്തി.
ബ്രിട്ടീഷ് എയർവേയ്സ് ചൈനയിലേക്കുള്ള സർവീസ് നിർത്തി. ഇന്തോനീഷ്യയുടെ ലയണ്‍ എയറും സർവീസ് സസ്പെൻഡ് ചെയ്തു. വുഹാനിൽ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അനുവദിക്കണമെന്ന് ചൈനയോട് സർക്കാർ ഒൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വുഹാനിലുള്ള ഇന്ത്യക്കാർ ഇതിനായി സമ്മതപത്രം നൽകി കാത്തിരിക്കുകയാണ്.