24 January, 2020 10:20:20 AM
അംബാനിയുടെ വീടിനു കാവൽ നിന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സമീപം സുരക്ഷയ്ക്കു നിയോഗിച്ച സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വന്തം റിവോൾവറിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഗുജറാത്ത് ജുനാഘട്ട് സ്വദേശി ദേവദാൻ ബകോത്ര (31) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം.
തെക്കൻ മുംബൈയിലെ പെദാർ റോഡിലുള്ള അംബാനിയുടെ 27 നില ബംഗ്ലാവിനു സമീപമുള്ള പോലീസ് പോസ്റ്റിൽ ഡ്യൂട്ടിക്കിടെയാണ് ദേവദാന് വെടിയേറ്റത്. ദേവദാൻ കാലിടറിവീണപ്പോൾ അബദ്ധത്തിൽ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടുകയായിരുന്നു. രണ്ട് വെടിയുണ്ടകൾ ദേവദാന്റെ നെഞ്ചിൽ തുളച്ചുകയറി. അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.