22 January, 2020 08:07:02 PM
എയ്ഡ്സ് രോഗിയായ 22കാരിയെ ട്രെയിനില്‍ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
പട്‌ന: എയ്ഡ്സ് രോഗിയായ യുവതിയെ 22കാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററില്‍ എയ്ഡ്സ് രോഗത്തിന് ചികിത്സ തേടുന്ന പെണ്‍കുട്ടി മരുന്നുകള്‍ വാങ്ങി വീട്ടിലേക്ക് പോകവെയാണ് ട്രെയിനില്‍ വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പ്രതികളായ ബീഹാര്‍ സ്വദേശികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു.
പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം നടന്നത്. അവസാന സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് കമ്പാര്‍ട്ടുമെന്റില്‍ ആളുകള്‍ ഒഴിഞ്ഞതോടെയാണ് പ്രതികള്‍ കൃത്യം നടത്തിയത്.സ്റ്റേഷന്‍ എത്തിയപ്പോള്‍ റയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കമ്ബാര്‍ട്ടുമെന്റിലെ വാതിലുകള്‍ അടഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടത്. ഉടന്‍ തന്നെ പോലീസ് പ്രതികളെ പിടികൂടുകയും, പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് എയിഡ്‌സ് ബാധിതനായാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.